തിരുവനന്തപുരത്തെ ചേങ്കോട്ടുകോണം എൽ പി സ്കൂളിന് സമീപമുള്ള കലുങ്ക് പുതുക്കി പണിയുന്നതിന്റെ ഭാഗമായി ചേങ്കോട്ടുകോണം മുതൽ പുല്ലാനിവിള വരെയുള്ള ഭാഗത്ത് സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 20 വരെ പൂർണ്ണമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കാര്യവട്ടത്തുനിന്ന് ചേങ്കോട്ടുകോണത്തേക്കു പോകേണ്ടവർ പുല്ലാനിവിളയിൽ നിന്നും മങ്ങാട്ടുകോണം വഴിയും ചേങ്കോട്ടുകോണത്തു നിന്നും കാര്യവട്ടം പോകേണ്ടവർ ശ്രീകാര്യം വഴിയും പോകണമെന്ന് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.