സെപ്റ്റംബർ – 18
നിയമസഭാ സമ്മേളനം ഒക്ടോബര്‍ നാല് മുതല്‍
15-ാം കേരള നിയമസഭയുടെ 12-ാം സമ്മേളനം ഒക്ടോബര്‍ നാല് മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.
ഹോമിയോ ഡിസ്പെന്‍സറി
ആലുവ മുനിസിപ്പാലിറ്റിയില്‍ നാഷണല്‍ ആയുഷ് മിഷന്റെ കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹോമിയോ ഡിസ്പെന്‍സറി ആരംഭിക്കും.
ജി എസ് സന്തോഷ് കരകൗശല വികസന കോര്പ്പറേഷന് എം ഡി
കരകൗശല വികസന കോര്പ്പറേഷന് കേരള ലിമിറ്റഡില്‍ മനേജിങ്ങ് ഡറയക്ടറായി ജി എസ് സന്തോഷിനെ നിയമിക്കും.
ഭരണാനുമതി നല്കി
കോഴിക്കോട് സൈബര്പാര്ക്കിനോട് ചെര്‍ന്ന് കിടക്കുന്ന 20 സെന്റ് സ്ഥലം സൈബര്പാര്ക്കിനായി ഏറ്റെടുക്കാന്‍ ഭരണാനുമതി നല്കി.
സാധൂകരിച്ചു
അഷ്ടമുടിക്കായലിലെ ദേശീയ ജലപാതയ്ക്ക് വേണ്ടി ഡ്രഡ്ജ് ചെയ്ത ഭാഗത്തെ സ്പോയിൽ ദേശീയ പാത 66- ന്റെ പ്രവൃത്തിക്ക് വില ഈടാക്കാതെ നല്‍കും. ഈ അനുമതി നല്‍കിയതിന് പൊതു താല്പര്യം മുന്‍നിര്‍ത്തി സാധൂകരണം നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. ഇത് ദേശീയപാതാ നിര്‍മ്മാണത്തിന് മാത്രമെ ഉപയോഗിക്കാവു എന്ന വ്യവസ്ഥയില്‍ റോയൽറ്റി, സീനിയറേജ് ചാര്‍ജ് എന്നിവയില്‍ ഇളവ് നൽകും.