അന്തരിച്ച പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയോടുളള ആദരസൂചകമായി മൂന്നു ദിവസം പാർട്ടി ദുഃഖാചരണം നടത്തുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അറിയിച്ചു. എ കെ ജി സെൻ്ററിലെത്തിയ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നു ദിവസത്തേയ്ക്കുള്ള പാർട്ടി പരിപാടികളെല്ലാം മാറ്റി വച്ചതായും എം വി ഗോവിന്ദൻ അറിയിച്ചു. കേരളത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള മുതിർന്ന നേതാക്കൾ ഇന്ന് ഡെൽഹിയിലേക്ക് പോകുമെന്ന് അറിയുന്നു.