മുകേഷിനും ഇടവേള ബാബുവിനും മുൻകൂർ ജാമ്യം

At Malayalam
0 Min Read

ലൈംഗികാരോപണ കേസിൽ മുകേഷിനും ഇടവേള ബാബുവിനും കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. ആലുവ സ്വദേശിയുടെ പരാതി കെട്ടുകഥയാണെന്നാണ് മുകേഷ് പറയുന്നത്. 15 വർഷങ്ങൾക്കു ശേഷം പരാതിയുമായി അവർ വന്നതു തന്നെ ഗൂഢ ലക്ഷ്യം ഉള്ളതു കൊണ്ടാണ്. ബ്ലാക്‌മെയിൽ ചെയ്ത് തന്നോട് പണം ആവശ്യപ്പെട്ടിരുന്നതായും മുകേഷ് പറയുന്നു.

പരാതിക്കാരിക്കെതിരെയുള്ള തെളിവുകൾ താൻ കോടതിയിൽ സമർപ്പിച്ചതായും മുകേഷ് അറിയിച്ചു. എന്നാൽ മുകേഷിന് ജാമ്യം നൽകരുതെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞത്. അതേ സമയം, സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി സെപ്റ്റംബർ 13 ന് പരിഗണിക്കും.

Share This Article
Leave a comment