പ്രമുഖ സിനിമ – സീരിയൽ – നാടക നടനും സംവിധായകനും സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ വി പി രാമചന്ദ്രൻ (81) അന്തരിച്ചു. റിട്ടയേർഡ് എയർ ഫോഴ്സ് ഉദ്യോഗസ്ഥനും അമേരിക്കൻ കോൺസുലേറ്റ് ജീവനക്കാരനുമായിരുന്ന രാമചന്ദ്രൻ മഹാദേവ ഗ്രാമം വെസ്റ്റ് സ്വദേശിയാണ്.
ഭാര്യ: വത്സ രാമചന്ദ്രൻ (ഓമന ) മക്കൾ: ദീപ (ദുബായ് ), ദിവ്യ രാമചന്ദ്രൻ (നർത്തകി, ചെന്നൈ ). മരുമക്കൾ: മാധവൻ കെ (ബിസിനസ്, ദുബായ് ), ശിവസുന്ദർ (ബിസിനസ്, ചെന്നൈ ). സഹോദരങ്ങൾ: പത്മഭൂഷൻ വി പി ധനജ്ഞയൻ, വി പി മനോമോഹൻ, വി പി വസുമതി, പരേതരായ വേണുഗോപാലൻ, രാജലക്ഷ്‌മി, മാധവികുട്ടി, പുഷ്‌പവേണി.