വെള്ള, നീല റേഷൻ കാർഡുടമകൾക്ക് 10.90 നിരക്കിൽ 10 കിലോ അരി നൽകാൻ തീരുമാനം. നീല കാർഡുകാർക്ക് അധിക വിഹിതമായിട്ടാണ് ഇത് നൽകുന്നത്. നിലവിൽ കിലോക്ക് നാലു രൂപ നിരക്കിൽ നീല കാർഡിലെ ഓരോ അംഗങ്ങൾക്കും രണ്ടു കിലോ അരി വീതം നൽകി വരുന്നുണ്ട്. ഓണക്കാലത്തെ സ്പെഷ്യലായാണ് സർക്കാർ ഇപ്പോൾ അരി നൽകുന്നത്.
ഈ മാസത്തെ അരി വിതരണം നാളെ റേഷൻ കടകളിൽ തുടങ്ങും. മഞ്ഞ, പിങ്ക് തുടങ്ങിയ മുൻഗണന വിഭാഗക്കാർക്ക് നൽകുന്ന സൗജന്യ അരി വിതരണത്തിൽ മാറ്റം വരുത്തിയിട്ടില്ല. കൂടാതെ ബ്രൗൺ നിറത്തിലുള്ള ( ക്ഷേമ സ്ഥാപനങ്ങളിലെ അംഗങ്ങൾ) കാർഡുടുകൾക്ക് കിലോയ്ക്ക് 10 രൂപ 90 പൈസ നിരക്കിൽ രണ്ടു കിലോഗ്രാം അരി നൽകുന്നുമുണ്ട്