ഹജ്ജ് കർമ്മം തുടങ്ങുന്നതിനു മുമ്പ് പാകിസ്ഥാന് ശക്തമായ താക്കീതു നൽകി സൗദി അറേബ്യ.സാമ്പത്തിക പ്രശ്നങ്ങളാൽ വലയുന്ന പാക്കിസ്ഥാനോട് ഹജ്ജ് ക്വാട്ടയിലേക്കുള്ള അപേക്ഷകരുടെ നാമനിർദ്ദേശം സംബന്ധിച്ച് പ്രത്യേകം ശ്രദ്ധിക്കണമെന്ന് സൗദി അറേബ്യ നിർദേശിച്ചു. യാചകരോ പോക്കറ്റടിക്കാരോ പോലുള്ള കുറ്റവാളികളെ യാത്രയിൽ അയക്കരുതെന്നും നിർദേശം ഉണ്ട്.ഹജ്ജ് തീർഥാടകരെ നിയന്ത്രിക്കാൻ സൗദി അറേബ്യ ഓരോ രാജ്യത്തിനും നിശ്ചിത ക്വാട്ട നൽകിയിട്ടുണ്ട്.ഏത് രാജ്യത്തു നിന്ന് എത്ര പേർ മക്കയിലേക്ക് വരുമെന്ന് സൗദി അറേബ്യയെ അറിയിക്കണം