സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാതെ ഇ.പി

At Malayalam
0 Min Read

ഇ.പി. ജയരാജന്‍ എല്‍.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനം രാജിവെച്ചേക്കുമെന്ന് സൂചന. രാജിക്കുള്ള സന്നദ്ധത അദ്ദേഹം പാര്‍ട്ടിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്‌. പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച വിവാദം സി.പി.എം. സംസ്ഥാന സമിതി ചര്‍ച്ച ചെയ്യാനിരിക്കെയാണ് ഇ.പി.രാജിക്കൊരുങ്ങിയത്‌. സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ നില്‍ക്കാതെ ഇ.പി. ജയരാജന്‍ തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് തിരിച്ചു. വെള്ളിയാഴ്ചത്തെ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇ.പിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Share This Article
Leave a comment