വാടക – ബന്ധു വീടുകളിൽ കഴിയുന്നവർ സത്യവാങ്മൂലം നൽകണം

At Malayalam
0 Min Read

മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടലിനെ തുടർന്ന് താത്ക്കാലിക പുനരധിവാസ പ്രകാരം വാടക – ബന്ധു വീടുകളിലേക്ക് മാറിയവർ സത്യവാങ്മൂലം നൽകണം. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ നിന്നും ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്ത്, നഗരസഭാ പരിധികളിലെ വാടക വീടുകൾ, ബന്ധു വീടുകളിലേക്ക് താമസം മാറിയവർ എന്നിവർ നിലവിൽ താമസിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലാണ് സത്യവാങ്മൂലം നൽകേണ്ടത്.

വാടകയിനത്തിൽ സർക്കാരിൽ നിന്നും അർഹമായ തുക അനുവദിച്ചു കിട്ടുന്നതിനാണ് സത്യവാങ്മൂലം നൽകേണ്ടതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ അറിയിച്ചു.

Share This Article
Leave a comment