സിദ്ദിഖും ഇടവേള ബാബുവും പരാതി നൽകി

At Malayalam
1 Min Read

തനിയ്ക്കെതിരെ ആരോപണം ഉന്നയിച്ചവർക്കെതിരെ പരാതി നൽകി ഇടവേള ബാബു. ഡി ജി പി യ്ക്കും പുതുതായി സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ കമ്മിഷനുമാണ് ബാബു പരാതി നൽകിയിയത്. തനിയ്ക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ഇപ്പോഴുള്ള ആരോപണമെന്നും അത് പുറത്തു കൊണ്ടു വരാൻ കൃത്യമായ അന്വേഷണം വേണമെന്നുമാണ് ബാബു ഇ മെയിലായി നൽകിയ പരാതിയിൽ പറയുന്നത്.

പരാതി നൽകിയ കാര്യം ഇടവേള ബാബു പിന്നീട് സ്ഥിരീകരിച്ചു. വലിയ ഗൂഢാലോചന ഇതിനു പിന്നിലുണ്ട്. അത് അന്വേഷിയ്ക്കണം. മാധ്യമങ്ങളിൽ കൂടിയാണ് പരാതിക്കാരായ സ്ത്രീകൾ ആരോപണം ഉന്നയിച്ചിരിയ്ക്കുന്നത്. കൃത്യമായ അന്വേഷണം ഇക്കാര്യത്തിൽ ആവശ്യമാണെന്നും അതിനാണ് താൻ പരാതി നൽകിയതെന്നും ഇടവേള ബാബു പറഞ്ഞു. നിയമോപദേശം തേടിയതിനു ശേഷമാകും അടുത്ത നടപടികളെന്നും ബാബു വ്യക്തമാക്കി.

നടൻ സിദ്ദിഖും പൊലിസിൽ പരാതി നൽകി. പ്രത്യേക അജണ്ടയാണ് ആരോപണത്തിനു പിന്നിലെന്ന് സിദ്ദിഖ് പരാതിയിൽ പറയുന്നു. നിഷിപ്ത താൽപ്പര്യക്കാർ ഇതിനു പിന്നിൽ പ്രവർത്തിയ്ക്കുന്നുണ്ടന്നും അത് വെളിയിൽ കൊണ്ടുവരാനാണ് കേസ് ഫയൽ ചെയ്തതെന്നും സിദ്ദിഖ് പറഞ്ഞു.

Share This Article
Leave a comment