അഞ്ച് ശരീരഭാഗങ്ങൾ കണ്ടെത്തി

At Malayalam
0 Min Read

ഇന്നലെ (ഓഗസ്റ്റ് 25) നടത്തിയ പ്രത്യേക തെരച്ചിലിൽ കണ്ടെത്തിയ ആറു ശരീരഭാഗങ്ങളിൽ അഞ്ച് എണ്ണം മനുഷ്യരുടേതാണെന്ന് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായി. ഇവ ഇതേ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.

ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഇതു വരെ കണ്ടെത്തിയത് 231 മൃതദേഹങ്ങളും 217 ശരീരഭാഗങ്ങളുമാണ്. തിരിച്ചറിഞ്ഞ 176 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. 55 മൃതദേഹങ്ങളും 203 ശരീരഭാഗങ്ങളും സർക്കാർ മാർഗ്ഗ നിർദേശ പ്രകാരം എച്ച് എം എൽ പ്ലാൻ്റേഷനിലെ പുത്തുമല പൊതു ശ്മശാനത്തിൽ സംസ്ക്കരിച്ചു. ഡി എൻ എ പരിശോധനയിലൂടെ 30 പേരെക്കൂടി തിരിച്ചറിഞ്ഞു.

Share This Article
Leave a comment