മലപ്പുറം ജില്ലയിലെ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ മരത്താണി വാർഡ് അംഗം അജിത കലങ്ങോടിപറമ്പ് നിര്യാതയായി. കാൻസർ ബാധയെ തുടർന്ന് രണ്ടുവർഷമായി ചികിത്സയിലായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്.
സി പി ഐ (എം) തൃക്കലങ്ങോട് ലോക്കൽ കമ്മിറ്റി അംഗം, കെ എസ് കെ ടി യു ജില്ലാ കമ്മിറ്റിയംഗം, മഞ്ചേരി എയ്ക്കോസ് സഹകരണസംഘം ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭർത്താവ്: കെ സി ബാബുരാജ്. മക്കൾ: അഭിജിത്ത്, അമ്മു.