ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്

At Malayalam
0 Min Read

തിരുവനന്തപുരം ജില്ലയിലെ വെള്ളറടയിൽ നിന്നും കടുക്കറ ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറിയും എതിര്‍ ദിശയില്‍ നിന്നും വരികയായിരുന്ന ബൈക്കും ആറാട്ട് കുഴിയിൽ കൂട്ടിമുട്ടി ഒരാള്‍ മരിച്ചു. ബൈക്കിലുണ്ടായിരുന്ന മൂന്നു പേരേയും ഗുരുതര പരിക്കുകളോടെ കാരക്കോണം മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രക്കാരനായ സുധീഷ് (28) ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരിച്ചു.

ആറാട്ടുകുഴി സ്വദേശി ജഗന്‍ദേവ് (35), കരിമരം കോളനിയില്‍ അനന്തു (30) എന്നിവര്‍ ഗുരുതര പരുക്കുകളുടെ കാരക്കോണം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.സുധീഷിന്റെ മൃതദേഹം കാരക്കോണം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.
തുടർ നടപടികൾക്കു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ടോറസ് ലോറി വെള്ളറട പോലീസ് കസ്റ്റഡിയിലെടുത്തു.

Share This Article
Leave a comment