മോഹൻ ലാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് കൊച്ചിയിലെ അമൃത ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. മോഹൻ ലാലിന് അണു ബാധയുള്ളതായി സംശയമുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അഞ്ചു ദിവസത്തെ പൂർണ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിയ്ക്കുന്നത്. ആൾ തിരക്കുള്ള സ്ഥലങ്ങൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. അദ്ദേഹം അതിവേഗം സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.