തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ അടയമൺ കേളന്റെമൂല കുന്നുവിള വീട്ടിൽ ബിജു – അനിത ദമ്പതികളുടെ മകൻ ബിജീഷ് (19) വെറ്റിലക്കൊടിയിൽ നിന്നും വീണ് മരിച്ചു.
വെഞ്ഞാറമൂട്ടിൽ മൊബൈൽ ഫോൺ സർവീസിംഗ് കോഴ്സ് പഠിക്കുകയായിരുന്നു ബിജീഷ്. ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു അപകടം സംഭവിച്ചത്. ഉടൻ തന്നെ കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിളിമാനൂർ പൊലീസ് കേസെടുത്ത് മേൽ നടപടികൾ സ്വീകരിച്ചു.