ബാലാവകാശ കമ്മിഷന്‍ സന്ദര്‍ശനം

At Malayalam
1 Min Read

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികളെ ഇന്നും നാളെയും (ഓഗസ്റ്റ് – 16, 17) സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ചെയര്‍ പേഴ്‌സണ്‍ കെ വി മനോജ്കുമാറും സംഘവും സന്ദര്‍ശിക്കും. മേപ്പാടി സെന്റ് ജോസഫ് യു പി സ്‌കൂള്‍, ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ കഴിയുന്ന കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിന് പ്രമുഖരെ പങ്കെടുപ്പിച്ച് വിവിധ ക്ലാസുകളും ക്രമീകരിച്ചിട്ടുമുണ്ട്.

പരിപാടിയില്‍ കുട്ടികള്‍ക്ക് പ്രചോദനം നല്‍കി പ്രമുഖ മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ജാലവിദ്യ പഠിപ്പിക്കും. മാനസിക ഉല്ലാസവും പിന്തുണയും നല്‍കുന്നതിന് സൈക്കോളജിസ്റ്റ് മോഹന്‍ റോയ് പ്രമുഖ ഹാസ്യ കലാകാരന്‍ വിനോദ് കോവൂര്‍ എന്നിവര്‍ കുട്ടികളുമായി സംവദിക്കും. കമ്മിഷന്‍ അംഗങ്ങളായ ഡോ എഫ് വില്‍സണ്‍, ബി മോഹന്‍കുമാര്‍. കെ കെ ഷാജു എന്നിവര്‍ ക്യാമ്പിലെ കുട്ടികളുമായി സൗഹൃദം പങ്കുവയ്ക്കും.

ഇന്ന് (ആഗസ്റ്റ് 16) വൈകിട്ട് നാലിന് കമ്മിഷന്റെ നേതൃത്വത്തില്‍ മേപ്പാടി സെന്റ്‌ജോസഫ് യു പി സ്‌കൂളില്‍ ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, ജൂവനൈല്‍ പോലീസ് യൂണിറ്റ്, മെഡിക്കല്‍ ഓഫീസര്‍, സൈക്കോളജിസ്റ്റ, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എന്നിവരുടെ യോഗം ചേര്‍ന്ന് തുടര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.

Share This Article
Leave a comment