വിദേശത്തേയ്ക്ക് നോര്‍ക്ക നഴ്സിങ് രജിസ്ട്രേഷന് തുടക്കമായി, ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.

At Malayalam
1 Min Read
Health Concept - Doctor, hospital with health related graphic. healthcare people, medical treatment, Medical Healthcare Research and Development Concept. corona, 2019-ncov, covid-19.

വിവിധ വിദേശരാജ്യങ്ങളിലെ ആരോഗ്യമേഖലയില്‍ വിവിധ സ്പെഷ്യാലിറ്റികളിലെ നഴ്സിങ് പ്രൊഫഷണലുകള്‍ക്ക് അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് രജിസ്ട്രേഷന് തുടക്കമായി. നഴ്സിങില്‍ ഡിപ്ലോമ, ബിരുദം, പോസ്റ്റ് ബി എസ് സി വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു.

നിലവില്‍ ജര്‍മ്മനി (ട്രിപ്പിള്‍ വിന്‍), യുണൈറ്റഡ് കിംങ്ഡമില്‍- യു കെ (ഇംഗ്ലണ്ട്, വെയില്‍സ്), കാനഡ (ന്യൂ ഫോണ്ട്ലന്‍ഡ് & ലാബ്ര‍‍ഡോര്‍ പ്രവിശ്യ), സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയം, കുവൈറ്റ് എന്നിവിടങ്ങളിലേയ്ക്കാണ് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റുകള്‍.

www.nifl.norkaroots.org വെബ്ബ്സൈറ്റ് സന്ദര്‍ശിച്ച് ബയോഡാറ്റ അപ്ലോഡ് ചെയ്ത് ആവശ്യമുളള വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ജോലി ചെയ്യാന്‍ താല്‍പര്യമുളള രാജ്യങ്ങള്‍ക്കും മുന്‍ഗണന നല്‍കാം. അധിക ഭാഷായോഗ്യതകള്‍ മറ്റ് യോഗ്യതകള്‍ എന്നിവ നല്‍കാനും സംവിധാനമുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

- Advertisement -
Share This Article
Leave a comment