നാളെ മുതൽ പാലരുവി എക്സ്പ്രസിൽ അധിക കോച്ചുകൾ ഉണ്ടാകും. ഒരു സ്ലീപ്പർ കോച്ചും മൂന്ന് ജനറൽ കോച്ചുകളും ഉൾപ്പെടെ നാലു കോച്ചുകളാണ് അധികമായി നാളെ മുതൽ ഉണ്ടാവുക. തിരുനെൽവേലി – പാലക്കാട് റൂട്ടിൽ ഓടുന്ന പാലരുവി എക്സ്പ്രസിൽ ഇതോടെ ആകെ കോച്ചുകളുടെ എണ്ണം 18 ആകും.
യാത്രക്കാരുടെ സംഘടനകളും മറ്റും നിരന്തരമായി ആവശ്യപ്പെടുന്നതാണ് പാലരുവി എക്സ്പ്രസിൻ്റെ കോച്ചുകൾ കൂട്ടണം എന്നത്. നാളെ തിരുനെൽവേലിയിൽ നിന്നുള്ള സർവീസുകളിലും മറ്റന്നാൾ മുതൽ പാലക്കാടു നിന്നുള്ള സർവീസുകളിലുമാണ് കോച്ചുകളുടെ എണ്ണം വർധിക്കുക.