തൊടുപുഴ നഗരസഭ ഭരിയ്ക്കാൻ ഇടതു മുന്നണിയ്ക്ക് ലീഗിൻ്റെ തുണ. ഇടതു മുന്നണിയുടെ ചെയർമാൻ സ്ഥാനാർത്ഥിയായ സബീന ബിഞ്ചു, ലീഗിൻ്റെ അഞ്ച് കൗൺസിലർമാരുടെ കൂടി പിന്തുണയോടെ ചെയർമാനായി. ചെയർമാൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനും ലീഗിനും വെവ്വേറെ സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നു.
ഇടതുമുന്നണിയ്ക്ക് 14, ഐക്യ മുന്നണിയ്ക്ക് 10 എന്നിങ്ങനെയായിരുന്നു വോട്ട് നില. തുടർന്ന് മുസ്‌ലിം ലീഗിലെ അഞ്ച് കൗൺസിലർമാർ കൂടി പിന്തുണച്ചതോടെ കോൺഗ്രസിലെ കെ ദീപക് താഴെപ്പോയി. നേരത്തേ സ്വതന്ത്രനായിരുന്ന സനീഷിനെയാണ് ഇടതു മുന്നണി ചെയർമാനാക്കിയിരുന്നത്. എന്നാൽ സജീഷിനുള്ള പിന്തുണ ചില പ്രശ്നങ്ങളുടെ പേരിൽ ഇടതു മുന്നണി പിൻവലിച്ചിരുന്നു.
വോട്ടെടുപ്പിനു പിന്നാലെ കോൺഗ്രസ് – ലീഗ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളിയുമുണ്ടായി