കോഴിക്കോട് ജില്ലയിലെ ചെറുകുളത്തൂരിൽ അടച്ചിട്ടിരുന്ന വീട്ടിൽ നിന്ന് സ്വർണവും പണവും മോഷ്ടിച്ചു. പുന്നാറമ്പത്ത് അനിൽ കുമാറിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. അനിൽ കുമാറും കുടുംബവും മകളുടെ ആവശ്യവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് പോയിരുന്നതിനാൽ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. അഞ്ചു തവണ പൂട്ടാവുന്ന പൂട്ട് അതി വിദഗ്ധമായി പൊളിച്ചാണ് കള്ളൻ അകത്തു കയറി മോഷണം നടത്തിയത്.
പൊലിസ്, വിരലടയാള വിദഗ്ധർ തുടങ്ങിയവർ സ്ഥലത്തെത്തി വിശദ പരിശോധന നടത്തി. ഉയർന്ന സാങ്കേതിക വിദ്യയിലുള്ള പൂട്ട് പൊളിയ്ക്കണമെങ്കിൽ അത് പരിചയ സമ്പന്നനായ കള്ളൻ മാർക്ക് മാത്രമേ സാധിക്കൂ എന്നാണ് പൊലിസിൻ്റെ നിഗമനം. സമീപ പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം തുടങ്ങി.