മൂന്നു കോടി കുഴൽപ്പണം, രണ്ടു പേർ കസ്‌റ്റഡിയിൽ

At Malayalam
1 Min Read

പാലക്കാട് ജില്ലയിലെ ചിറ്റൂരിൽ മൂന്നു കോടി രൂപയുടെ കുഴൽപ്പണം പൊലിസ് പിടി കൂടി. രണ്ടു പേരെ ഇതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം സ്വദേശികളായ അബ്ദുള്ള, ജംഷാദ് എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട്ടിൽ നിന്നും പണം മലപ്പുറത്തേയ്ക്ക് കടത്തി കൊണ്ടു പോകുന്നതിനിടയിലാണ് പൊലിസ് ഇവരെ പിടിച്ചത്.

രാത്രിയിൽ പൊലിസിനു ലഭിച്ച രഹസ്യ സന്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കാറിൻ്റെ രഹസ്യ അറകളിൽ ഒളിപ്പിച്ചു വച്ചിരുന്ന പണം പിടി കൂടാനായത്. ചിറ്റൂർ താലൂക്ക് ആശുപത്രിയുടെ സമീപത്തു വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ പൊലിസ് തടഞ്ഞു നിർത്തി. യാത്രക്കാരായുണ്ടായിരുന്ന അബ്ദുള്ളയേയും ജംഷാദിനേയും ചോദ്യം ചെയ്തപ്പോൾ ഇരുവരും കാറിൻ്റെ രഹസ്യ അറയിൽ പണമുള്ളതായി സമ്മതിച്ചു. തുടർന്ന് പൊലിസിൻ്റെ നിർദേശാനുസരണം രഹസ്യ അറകളിൽ നിന്ന് പണമെടുത്ത് പൊലിസിനു നൽകുകയും ചെയ്തു.

ഇത്തരത്തിൽ തമിഴ്നാട്ടിൽ നിന്നും കുഴൽപ്പണം കടത്തുന്ന സംഘത്തിലെ അംഗങ്ങളാണിവർ എന്ന് പൊലിസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ പ്രതികളെ ചോദ്യം ചെയ്താൽ മാത്രമേ പുറത്തു വരു.

Share This Article
Leave a comment