ഇന്ന് പ്രത്യേക ആക്ഷൻ പ്ലാൻ

At Malayalam
1 Min Read

വയനാട് ദുരന്ത രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് പ്രത്യേക ആക്ഷൻ പ്ലാൻ നടപ്പായുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. പ്രത്യേക പരിശീലനം സിദ്ധിച്ച രണ്ട് വനം വകുപ്പ് ജീവനക്കാർ, ആറ് സൈനികർ, നാല് എസ് ഒ ജി അംഗങ്ങൾ എന്നിവർ ചേർന്ന് സൂചിപ്പാറയിലെ സൺ റൈസ് വാലി കേന്ദ്രമാക്കി അന്വേഷണം നടത്തും. എയർ ലിഫ്റ്റിംഗിലൂടെയാവും ഇവർ സ്ഥലത്ത് എത്തിച്ചേരുക.

വാലിയിലെത്തുന്ന സംഘാംഗങ്ങൾ പ്രദേശം മുഴുവൻ പരിശോധന നടത്തും. മൃതദേഹങ്ങളോ മറ്റെ എങ്കിലുമോ തിരികെ കൊണ്ടുവരേണ്ടുന്ന സാഹചര്യമുണ്ടെങ്കിൽ അതിനായി പ്രത്യേക ഹെലികോപ്റ്റർ സംവിധാനം ഏർപ്പാടാക്കും.

ഇന്നലെ മനസാക്ഷി മരവിക്കുന്ന രീതിയിലായിരുന്നു ദുരന്ത ഭൂമി. തിരിച്ചറിയാൻ കഴിയാതെ പോയ മുപ്പത് മൃതശരീരങ്ങളും 154 ശരീര ഭാഗങ്ങളും ഹാരിസൻ പ്ലാൻ്റേഷനിലെ പ്രത്യേക സ്ഥലത്ത് സംസ്ക്കരിച്ചു. തെരച്ചിൽ നടത്തിക്കൊണ്ടിരിയ്ക്കുന്ന സൈന്യം എന്നു തിരച്ചിൽ അവസാനിപ്പിയ്ക്കാൻ തീരുമാനിക്കുന്നുവോ അന്നു വരെ തെരച്ചിൽ തുടരാനാണ് സംസ്ഥാന സർക്കാരിൻ്റെയും തീരുമാനം.

Share This Article
Leave a comment