ചെന്നിത്തല കൊടുത്തത് സുധാകരന് ഇഷ്ടമായില്ല

At Malayalam
1 Min Read

കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല തൻ്റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയതിനെതിരെ കെ പി സി സി പ്രസിഡൻ്റും പാർലമെൻ്റംഗവുമായ കെ സുധാകരൻ രംഗത്ത്. ഇടതു പക്ഷത്തിന് പണം കൊടുക്കേണ്ടതുണ്ടായിരുന്നില്ലെന്നും കോൺഗ്രസിൻ്റെ സംവിധാനങ്ങൾ വഴിയാണ് അത് കൊടുക്കേണ്ടിയിരുന്നതെന്നും സുധാകരൻ തുറന്നടിച്ചു.

എന്നാൽ നാടിൻ്റെ ആവശ്യം മനസിലാക്കിയാണ് താൻ ഒരു മാസത്തെ ശമ്പളം നൽകിയതെന്നും ഭിന്നാഭിപ്രായങ്ങൾ പറയേണ്ട സന്ദർഭമല്ല ഇതെന്നും രമേശ് ചെന്നിത്തല പറയുന്നു. സുധാകരൻ തന്നെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായും തനിയ്ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് സുധാകരൻ പറഞ്ഞതായും ചെന്നിത്തല പറയുന്നു. ദുരന്തത്തിൻ്റെ കാര്യത്തിൽ മലയാളികളെല്ലാം ഒറ്റ കെട്ടാണെന്നും ചെന്നിത്തല പറഞ്ഞു.

സുധാകരൻ്റെ പ്രസ്താവന തികച്ചും പ്രതിലോമകരമാണെന്ന് പൊതുവേ നേതാക്കൾക്കിടയിൽ അഭിപ്രായമുണ്ടായി. നേരത്തേ കോൺഗ്രസ് നേതാവ് വി എം സുധീരൻ അദ്ദേഹത്തിൻ്റെ ഒരു മാസത്തെ പെൻഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകിയിരുന്നു.

Share This Article
Leave a comment