തിങ്കളാഴ്ച പാനൂരിലെ ബസ്സുകൾ ഓടുന്നത് വയനാടിനു വേണ്ടി

At Malayalam
0 Min Read

തിങ്കളാഴ്ച്ചത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകും

വയനാടിന്റെ കണ്ണീരൊപ്പാൻ പാനൂരിലെ ബസ് ഉടമകളുടെ കൂട്ടായ്‌മ തിങ്കളാഴ്ച സൗജന്യ സർവീസ് നടത്തും. പാനൂർ ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന ബസുകളാണ് വയനാടിന് വേണ്ടീ അന്നേദിവസം യാത്ര ചെയ്യുക.

നിലവിൽ 23 ഓളം ബസുകൾ ഈ ഉദ്യമത്തിൽ പങ്കെടുക്കുമെന്നും കൂടുതൽ ബസുകൾ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഈ കാരുണ്യ കൂട്ടായ്മയുടെ ഭാരവാഹികൾ പറഞ്ഞു.

ഈ സർവീസിൽ നിന്നും കിട്ടുന്ന വരുമാനം മുഴുവനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. ബസ് ഉടമകളും തൊഴിലാളികളും സംയുക്തമായി ഈ സദ്ഉദ്യമത്തിന്റെ ഭാഗമാകും.

- Advertisement -
Share This Article
Leave a comment