ഉടുമ്പൻചോലയിൽ എൽഡിഎഫിന് 505 വോട്ടിന്റെ വിജയം

At Malayalam
1 Min Read

ഉടുമ്പൻചോല പഞ്ചായത്തിലെ എട്ടാം വാർഡിലേക്ക് (പാറത്തോട്) നടന്ന ഉപ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് വിജയം. എൽ ഡി എഫ് സ്ഥാനാർഥി യേശുദാസ് 505 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. കോൺ​ഗ്രസിലെ എതിർസ്ഥാനാർത്ഥിക്ക് 94 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

സി പി ഐ എം അംഗം മരിച്ചതിനെ തുടർന്നാണ് ഉപ തെരഞ്ഞെടുപ്പു വേണ്ടി വന്നത്. കഴിഞ്ഞ തവണ 404 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു എൽ ഡി എഫ് ജയം.

കാങ്കോൽ– ആലപ്പടമ്പ് പഞ്ചായത്തിൽ പ്രതിപക്ഷമില്ല; സിറ്റിങ് സീറ്റ് നിലനിർത്തി എൽഡിഎഫ്

കണ്ണൂർ കാങ്കോൽ– ആലപ്പടമ്പ്‌ പഞ്ചായത്തിൽ എൽ ഡി എഫിന് വിജയം. പഞ്ചായത്തിലെ ഏഴാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥി എം ലീല 188 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

- Advertisement -

ആകെ 824 വോട്ട് രേഖപ്പെടുത്തിയതിൽ 484 വോട്ട് എൽ ഡി എഫിന് ലഭിച്ചു. എൻ ഡി എ സ്ഥാനാർഥി എ ജയന്തി രണ്ടാം സ്ഥാനത്തും യു ഡി എഫ് സ്ഥാനാർഥി കെ രജനി മൂന്നാം സ്ഥാനത്തുമാണ്.
സി പി ഐ എം അംഗം മരിച്ചതിനെ തുടർന്നാണ്‌ തെരഞ്ഞെടുപ്പ്‌. എൽ ഡി എഫ്‌ അംഗങ്ങൾ മാത്രമുള്ള പ്രതിപക്ഷം ഇല്ലാത്ത പഞ്ചായത്താണ്‌ കാങ്കോൽ– ആലപ്പടമ്പ്‌.

Share This Article
Leave a comment