വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്നും നാളെയും (ചൊവ്വ, ബുധൻ ) സർക്കാർ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക പകുതി താഴ്ത്തി കെട്ടുകയും സർക്കാർ മുൻകൂട്ടി നിശ്ചയിച്ചിരുന്ന ആഘോഷപരിപാടികളും മറ്റു പൊതു ചടങ്ങുകളും മാറ്റി വയ്ക്കുകയും ചെയ്തതായി ചീഫ് സെക്രട്ടറി ഡോ വേണു വി അറിയിച്ചു.