മഴക്കുഴിയിൽ വീണ് പിഞ്ചു കുഞ്ഞ് മരിച്ചു

At Malayalam
1 Min Read

കിളിമാനൂരിൽ വീട്ടിലെ മഴക്കുഴിൽ വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. കിളിമാനൂർ അടയമൺ വയ്യാറ്റിൻകര വെള്ളാരം കുന്ന് വീട്ടിൽ രാജീവ് – വർഷ ദമ്പതികളുടെ മകൾ രൂപ രാജിവ് ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് സംഭവം.
രൂപ വീടിന് പുറക് വശത്ത് സഹോദരനൊപ്പം കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിൽ രൂപയെ കാണാതാവുകയായിരുന്നു. തുടർന്ന് മൂത്ത കുട്ടി അമ്മയെ വിവരം അറിയിക്കുകയും ഇവർ നടത്തിയ തെരച്ചിലിൽ വീടിന് പുറക് വശത്തെ മഴക്കുഴിയിൽ രൂപയെ കാണുകയായിരുന്നു. കഴിഞ്ഞ ദിവസം നിർത്താതെ പെയ്ത മഴയിൽ കുഴി വെള്ളം കൊണ്ട് നിറഞ്ഞിരുന്നു. കടയ്ക്കൽ താലൂക് ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ. കിളിമാനൂർ പോലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു.

Share This Article
Leave a comment