രണ്ടു പേരുടെ നിപ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയി. ഇതുവരെ ആകെ 68 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി നാലു പേർ അഡ്മിറ്റായി. ആകെ അഞ്ചു പേരാണ് ചികിത്സയിലുള്ളത്. 472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. ഇതുവരെ ആകെ 807 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങളുo നല്‍കിയിട്ടുണ്ട്.