ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ അസാപ് കേരളയുടെ വിവിധ ജില്ലകളിലെ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകളിൽ (സി എസ് പി) കരാർ അടിസ്ഥാനത്തിൽ ഗ്രാജ്വേറ്റ് ഇന്റേൺ, എക്‌സിക്യൂട്ടീവ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഗ്രാജ്വേറ്റ് ഇന്റേണിനു 12,500ഉം എക്‌സിക്യൂട്ടീവിന് 25,350 ഉം ആണ് ശമ്പളം. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 31. കൂടുതൽ വിവരങ്ങൾക്ക്: www.asapkerala.gov.in/career