ജീവനി കോളേജ് മെന്റല്‍ ഹെല്‍ത്ത് അവെയര്‍നെസ്സ് പ്രോഗ്രാം പദ്ധതിയുടെ ഭാഗമായി നിലമ്പൂര്‍ സർക്കാർ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്, ചുങ്കത്തറ മാര്‍ത്തോമ കോളേജ്, മമ്പാട് എം ഇ എസ് കോളേജ്, നിലമ്പൂര്‍ അമല്‍ കോളേജ്, വണ്ടൂര്‍ അംബേദ്കര്‍ കോളേജ്, കരുവാരക്കുണ്ട് കെ ടി എം കോളേജ് എന്നിവിടങ്ങളില്‍ സൈക്കോളജി കൗണ്‍സിലര്‍മാരെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂലൈ 27 രാവിലെ 11 മണിക്ക് നിലമ്പൂര്‍ സർക്കാർ ആര്‍ട്സ് & സയന്‍സ് കോളേജില്‍ നടക്കും. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 04931-260332.