രഞ്ജിത്ത് ഇസ്രയേലിനെ അറിയാം

At Malayalam
1 Min Read

ഈ സൂപ്പർമാൻ സാധാരണക്കാരനാണ്.
തിരുവനന്തപുരം ജില്ലയിലെ വിതുര ഗോകില്‍ എസ്‌റ്റേറ്റില്‍ ജോര്‍ജ് ജോസഫ്- ഐവ ജോര്‍ജ് ദമ്പതികളുടെ മകനാണ് രഞ്ജിത്ത് ഇസ്രയേൽ എന്ന അസാധാരണ മനസുള്ള വ്യക്തി. ദുരന്തമുഖങ്ങളിൽ ജീവൻ്റെ തുടിപ്പ് തേടിയെത്തുന്ന രക്ഷാപ്രവ‍ർത്തകനാണ് അദ്ദേഹം.

ആരും വിളിച്ചില്ലെങ്കിലും ദുരന്തഭൂമിയിലേക്ക് ആദ്യമെത്തും രഞ്ജിത്ത്. 2013ൽ ഉത്തരാഖണ്ഡിൽ നടന്ന മേഘ വിസ്ഫോടനം, 2018ൽ കേരളത്തെ നടുക്കിയ പ്രളയദുരന്തം, 2019 ലെ കവളപ്പാറ ഉരുൾപൊട്ടൽ, 2020 ലെ ഇടുക്കി പെട്ടിമുടി ഉരുൾപൊട്ടൽ, ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ തപോവൻ ടണൽ ദുരന്തം തുടങ്ങിയ വിവിധ ദുരന്തമുഖങ്ങളിൽ രക്ഷാകരങ്ങൾ നീട്ടി രഞ്ജിത്ത് എത്തിയിട്ടുണ്ട്, പ്രതിഫലം ഒന്നുമില്ലാത്ത അദ്ദേഹത്തിന്റെ സേവനം.

മൂന്നു തവണ ജൂനിയർ മിസ്റ്റർ തിരുവനന്തപുരം ആയിരുന്നു രഞ്ജിത്ത്. സൈന്യത്തിൽ ചേരാൻ ആഗ്രഹിച്ച രഞ്ജിത്തിന് പ്രായ പരിധി മൂലം അവസരം നഷ്ടപ്പെട്ടു. ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ജീവൻ രക്ഷാ സാങ്കേതിക വിദ്യകൾ, മലകയറ്റം, വനത്തെ അതിജീവിക്കുന്ന സാങ്കേതിക വിദ്യകൾ എന്നിവയിൽ പരിശീലനവും നേടിയിട്ടുണ്ട്.

ഇപ്പൊൾ അദ്ദേഹം ന അർജുനെ തേടി കർണാടക ഷീരൂരിൽ തൻ്റെ പ്രവർത്തനം അക്ഷീണം തുടർന്നുകൊണ്ടേയിരിക്കുന്നു.

- Advertisement -
Share This Article
Leave a comment