തീവ്ര മഴയുടെ പശ്ചാത്തലത്തിൽ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും (ശനി) ജില്ലാ കളക്ടർ അവധി നൽകി. പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ സെൻ്ററുകൾ, അംഗൻവാടികൾ ഉൾപ്പെടെ ഒരു വിദ്യാഭ്യാസ സ്ഥാപനവും പ്രവർത്തിക്കരുതെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. മുൻ കൂട്ടി തീരുമാനിച്ചു പരീക്ഷകൾ എം ആർ എസുകൾ, നവോദയ സ്കൂളുകൾ എന്നിവയ്ക്ക് അവധി ബാധകമല്ല. സംസ്ഥാനത്ത് ഞായർ വരെ കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിലവിൽ നൽകുന്ന മുന്നറിയിപ്പ്