ഇത്തവണത്തെ കർക്കടക വാവു ബലി തർപ്പണത്തിന് തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ 20 ഗ്രൂപ്പുകളിൽ 15 ഗ്രൂപ്പുകളിലും ബലി തർപ്പണ കേന്ദ്രങ്ങളുണ്ടാവും. 40 കേന്ദ്രങ്ങളിലാണ് ഇവയിൽ പ്രധാനമായും ബലി തർപ്പണ ചടങ്ങുകൾ നടക്കുക. തിരുവല്ലം, ശംഖുമുഖം, അരുവിക്കര , വർക്കല, തിരുമുല്ലവാരം, ആലുവ എന്നിങ്ങനെ ആറു കേന്ദ്രങ്ങളാണ് അതിൽ അതി പ്രധാനം. ഇവിടങ്ങളിലെല്ലാം വേണ്ട മുന്നൊരുക്കങ്ങൾ അതിവേഗം പുരോഗമിക്കുകയാണന്ന് സംസ്ഥാന ദേവസ്വം വകുപ്പു മന്ത്രി കൂടിയായ വി എൻ വാസവൻ അറിയിച്ചു.
ഇത്തവണ ബലി തർപ്പണം നടത്തുന്നതിനുള്ള ഫീസായി തിരുവിതാംകൂർ ദേവസ്വം ബോർഡ് നിശ്ചയിച്ചിരിക്കുന്നത് 70 രൂപയാണ്. തിലഹോമത്തിനായി 50 രൂപയും നൽകണം. വിവിധ ജില്ലകളിലും വാവുബലി കേന്ദ്രങ്ങൾ പ്രവർത്തിയ്ക്കുന്ന കേന്ദ്രങ്ങളിലും ജന പ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിൽ അവലോകന യോഗങ്ങൾ നടന്നുവരികയാണ്