കാർത്തി നായകനാവുന്ന സർദാർ 2 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സ്റ്റണ്ട്‌മാനായ ഏഴുമലൈ (54) ആണ് മരിച്ചത്. 20 അടി ഉയരത്തിൽ നിന്ന് റോപ്പ് പൊട്ടി താഴെ വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ് തലച്ചോറിൽ രക്തം കട്ടപിടിച്ചെന്നാണ് വിവരം. സംഭവത്തിൽ ചെന്നൈ പൊലീസ് അന്വേഷണം ആരംഭിച്ചു.
ജൂലായ് 15നാണ് സംഘട്ടന രംഗങ്ങളുടെ ചിത്രീകരണം സാലിഗ്രാമത്തിലെ എൽ വി പ്രസാദ് സ്റ്റുഡിയോസിൽ ആരംഭിച്ചത്. ഏഴുമലൈയുടെ വിയോഗത്തോടെ സിനിമാ ചിത്രീകരണം നിർത്തിവച്ചു.