തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട്ടിൽ വീണ് ശൂചീകരണ തൊഴിലാളിയെ കണാതായ സംഭവത്തിൽ സ്വമേധയാകേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ. കലക്‌ടർക്കും നഗരസഭാ സെക്രട്ടറിക്കും മനുഷ്യാവകാശ കമ്മിഷൻ നോട്ടീസയച്ചു. 7 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് നോട്ടീസിൽ നിർദേശിക്കുന്നു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് മലിന്യ കൂമ്പാരം വ്യത്തിയാക്കുന്നതിനിടെ മാരായമുട്ടം സ്വദേശി ജോയിയെ കാണാതാകുന്നത്. തോട് വൃത്തിയാക്കാൻ റയിൽവേ കരാറെടുത്ത കമ്പനിയിലെ ജീവനക്കാരനായ ജോയിക്കാണ് അപകടം സംഭവിച്ചത്.വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ ജോയിക്കായുളള തെരച്ചിൽ പ്രദേശത്ത് പുരോഗമിക്കുകയാണ്.