ബണ്ടി ചോറിനെ തപ്പി വീണ്ടും കേരള പൊലിസ്. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ ഒരു ബാറിൽ ബണ്ടി ചോർ എത്തി എന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മുഴുവൻ പൊലിസ് സ്റ്റേഷനുകളിലേക്കും കരുതൽ നിർദേശം നൽകിയിരിക്കുകയാണ്. അമ്പലപ്പുഴയിലുള്ള ഒരു ബാറിൻ്റെ സി സി ടി വിയിൽ പതിഞ്ഞ, മദ്യപിച്ചു നിൽക്കുന്ന ഒരാളിൻ്റെ ചിത്രം അടിസ്ഥാനമാക്കിയാണ് അന്വേഷണം.
രാജ്യാന്തര കൊള്ളക്കാരനായ ബണ്ടി ചോർ ഏകദേശം മുന്നൂറിലധികം കേസുകളിലെ പ്രതിയാണ്. ബാറിലെത്തി മദ്യപിക്കുകയും തങ്ങളോട് സംസാരിയ്ക്കുകയും ചെയ്തത് ബണ്ടിചോർ ആണോന്ന് സംശയമുള്ളതായി ബാർ ജീവനക്കാരാണ് പൊലിസിനെ അറിയിച്ചത്. തുടർന്ന് സി സി ടി വി യിൽ നിന്ന് ഇയാൾ മദ്യപിക്കുന്നതിൻ്റേയും ബാറിലെ ജീവനക്കാരുമായി സംസാരിക്കുന്നതിൻ്റേയും ദൃശ്യങ്ങൾ പൊലിസ് ശേഖരിച്ചു. ഒരു തവണ ഇയാൾ കേരള പൊലിസിൻ്റെ പിടിയിലായെങ്കിലും രക്ഷപ്പെടുകയായിരുന്നു. 45 വയസ് പ്രായമുള്ള പിടി കിട്ടാപുള്ളിയായ ബണ്ടി ചോറിൻ്റെ യഥാർത്ഥ പേര് ദേവീന്ദർ സിംഗ് എന്നാണ്.