അശ്രദ്ധ കൊണ്ടു മാത്രം ഇന്ന് റോഡിൽ പൊലിഞ്ഞത് നിരപരാധിയായ വെറും എട്ടു മാസം മാത്രം പ്രായമായ ചോരകുഞ്ഞ്. ആലപ്പുഴയിലാണ് മന:സാക്ഷിയെ വേദനിപ്പിക്കുന്ന ദാരുണ സംഭവമുണ്ടായത്. ബന്ധുവിനൊപ്പം ഇരു ചക്രവാഹനത്തിൽ കുഞ്ഞിനെ കയ്യിൽ വച്ച് യാത്ര ചെയ്ത യുവതിയാണ് ഹതഭാഗ്യയായ ആ മാതാവ്.
ഓടിക്കൊണ്ടിരുന്ന ഇരു ചക്രവാഹനത്തിനു മുന്നിലേക്ക്, പെട്ടന്ന് റോഡിൻ്റെ ഒരു ഭാഗത്തു നിന്ന് ആശ്രദ്ധമായി കയറിയ മറ്റൊരു വാഹനത്തിൽ ഇടിയ്ക്കാതിരിക്കാൻ ബ്രേക്ക് ചെയ്തപ്പോഴാണ് അപകടം ഉണ്ടായത്. ഇരു ചക്രവാഹനത്തിൽ ഒരു വശത്തേക്ക് തിരിഞ്ഞ് കയ്യിൽ കൈക്കുഞ്ഞുമായി യാത്ര ചെയ്ത യുവതിയുടെ കയ്യിൽ നിന്നും കുഞ്ഞ് വഴുതി റോഡിലേക്ക് വീഴുകയായിരുന്നു. വൈകീട്ട് മണ്ണഞ്ചേരിയിലെ റോഡിലാണ് സംഭവം നടന്നത്. പൂവത്തിൽ അസ്‌ലമിൻ്റെ കുഞ്ഞിനാണ് ഈ ദുര്യോഗം ഉണ്ടായത്.