മൂന്നു ദിവസം കൂടി മഴ കനക്കും

At Malayalam
0 Min Read

വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ശക്തിയേറിയ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വയനാട്, കോഴിക്കോട്, മലപ്പുറം, എറണാകുളം, തൃശൂർ, ആലപ്പുഴ ജില്ലകളിൽ മഞ്ഞ ജാഗ്രതാ നിർദേശമുണ്ട്.

നാളെ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ മഞ്ഞജാഗ്രതയുണ്ട്. ബുധനാഴ്ച തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും കനത്ത മഴ പെയ്തേക്കും.

കേരളം – തമിഴ്‌നാട് തീരങ്ങളിൽ നാളെ രാത്രി മുതൽ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു

Share This Article
Leave a comment