കോഴിക്കോട് വീട്ടിലെ കുളി മുറിയിൽ തൂങ്ങി മരിക്കാൻ ശ്രമിച്ച യുവതി മരിച്ചു. നാദാപുരം വളയം നിരവുമ്മേൽ ശ്രീലിമയാണ് ബന്ധുവിൻ്റെ വീട്ടിലെ കുളി മുറിയിൽ തൂങ്ങി മരിച്ചത്. 23 വയസായിരുന്നു ശ്രീലിമക്ക്. ആത്മഹത്യക്കു ശ്രമിച്ച യുവതിയെ ഉടനേ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെൻ്റിലേറ്ററിൽ ചികിത്സയിൽ തുടരവേയാണ് മരിച്ചത്.
ശ്രീലിമ , ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സ് പൂർത്തിയാക്കിയ ശേഷം പി എസ് സി പരീക്ഷക്കായി തയ്യാറെടുക്കുകയായിരുന്നു എന്ന് ബന്ധുകൾ പറയുന്നു. ആത്മഹത്യയുള്ള കാരണം വ്യക്തമല്ല. ഒരു സഹോദരൻ കൂടിയുണ്ട് ശ്രീലിമക്ക്. രവീന്ദ്രൻ, റീജ എന്നിവരാണ് മാതാപിതാക്കൾ.