തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തു. കോട്ടൺഹിൽ ഗവൺമെൻ്റ് സ്കൂളിലെ ആദിത്യയാണ് ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം ജില്ലയിലെ തൃക്കണ്ണാപുരം സ്വദേശിയായ വിദ്യാർഥിനി സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായിരുന്നു. സോഷ്യൽ മീഡിയയിലൂടെയുള്ള ആക്രമണമാണ് ആത്മഹത്യക്കു കാരണമായതെന്ന് പറയപ്പെടുന്നു.
പെൺകുട്ടി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും എന്നാൽ ഈ ബന്ധത്തിൽ നിന്നും കുട്ടി പിൻമാറിയതിനു പിന്നാലെയാണ് സൈബർ ആക്രമണം കുട്ടിക്കെതിരെ തുടങ്ങിയതെന്നും പറയുന്നു.
സൈബർ ആക്രമണമാണ് ആമഹത്യക്കു കാരണമെന്ന് ആരും ഇതുവരെയും പരാതി നൽകിയിട്ടില്ലെന്ന് പൂജപ്പുര പൊലിസ് പറയുന്നു. അസ്വാഭിവിക മരണത്തിനു കേസെടുത്തിട്ടുണ്ടന്നും പൊലിസ് അറിയിച്ചു