പട്ടിക ജാതിവികസന വകുപ്പിന് കീഴില്‍ എറണാകുളം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആലുവ പോസറ്റ് മെട്രിക് ഗേള്‍സ് ഹോസ്റ്റലില്‍ പാര്‍ട്ട്‌ടൈം മെസ് ഗേള്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് വനിതകളായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
വെളളകടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ജനനതീയതി, വിദ്യാഭ്യാസയോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും സഹിതം അപേക്ഷകര്‍ ജൂണ്‍ 21ന് രാവിലെ 10.30ന് കാക്കനാട് സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതിവികസന ഓഫീസില്‍ കൂടിക്കാഴ്ചയ്ക്കായി എത്തണം. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത: നാലാം ക്ലാസ. പ്രായ പരിധി 01.01.2024-ന് 50 വയസ് അധികരിക്കരുത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കാക്കനാട് സിവില്‍ സ്റ്റേഷന്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0484 – 2422256, 2952256.