ആർ എൽ വി രാമകൃഷ്ണനെ കുറിച്ച് താൻ പറഞ്ഞതിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നതായി കലാമണ്ഡലം സത്യഭാമ. കേസിൽ കോടതിയിൽ ഹാജരായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സത്യഭാമ. ആർ എൽ വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയ കേസിൽ ഹൈക്കോടി നിർദേശത്തെ തുടർന്ന് കോടതിയിൽ ഇന്ന് സത്യഭാമ ഹാജരായിരുന്നു.
കേസിൽ സത്യഭാമ നൽകിയിരുന്ന മുൻകൂർ ജാമ്യാപേ ക്ഷ കോടതി തള്ളിയതിനെ തുടർന്നാണ് ഇന്ന് ഹാജരായത്. തിരുവനന്തപുരം കൻ്റോൺമെൻ്റ് പൊലിസാണ് സത്യഭാമ ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നെടുമങ്ങാട് പ്രവർത്തിക്കുന്ന പട്ടികജാതി – പട്ടികവഗ പ്രത്യേക കോടതിയിലാണ് ഹൈക്കോടതി നിർദേശത്തെ തുടർന്ന് സത്യഭാമ ഹാജരായത്.