ട്രിഡയിൽ ഒഴിവുകൾ

At Malayalam
1 Min Read

തിരുവനന്തപുരം വികസന അതോറിറ്റിയിൽ ചീഫ് എൻജിനിയർ, ടൗൺ പ്ലാനർ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ചീഫ് എൻജിനിയർ തസ്തികയിലേക്ക് സൂപ്രണ്ടിങ് എൻജിനിയർ തസ്തികയിൽ നിന്ന് വിരമിച്ചവരും ടൗൺ പ്ലാനർ തസ്തികയിലേക്ക് ടൗൺ പ്ലാനർ തസ്തികയിൽ നിന്ന് വിരമിച്ചവരുമായ താത്പര്യമുള്ളവർ ജൂൺ 20നു വൈകിട്ട് അഞ്ചിനകം വിശദമായ ബയോഡാറ്റയും തപാൽ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ കവറും സഹിതം സെക്രട്ടറി, തിരുവനന്തപുരം വികസന അതോറിറ്റി, ജയാ മാൻഷൻ, വഴുതയ്ക്കാട്, ശാസ്തമംഗലം പി.ഒ., തിരുവനന്തപുരം – 10 എന്ന വിലാസത്തിൽ ലഭിക്കത്തക്കവിധത്തിൽ അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.trida.kerala.gov.in . അവസാന തീയതി ജൂൺ 20നു വൈകിട്ട് അഞ്ചുമണി.

Share This Article
Leave a comment