സി പി എം വിട്ടുവീഴ്ചയുടെ പാതയിൽ. രണ്ടു രാജ്യസഭാ സീറ്റ് ഇടതു മുന്നണിക്ക് ഉണ്ടാഞ്ഞിട്ടും രണ്ടും ഘടക കക്ഷികൾക്ക് വിട്ടു നൽകിയിരിക്കുകയാണ് സി പി എം. ആകെ കേരളത്തിൽ മൂന്നു രാജ്യസഭാ സീറ്റുള്ളതിൽ ഒരെണ്ണം പ്രതിപക്ഷത്തിന് അവകാശപ്പെട്ടതാണ്. യു ഡി എഫ് ആകട്ടെ അത് പ്രധാന ഘടക കക്ഷിയായ മുസ്‌ലിം ലീഗിന് നൽകുകയും ചെയ്തു.
ഇന്ന് എൽ ഡി എഫ് കൂടി അവശേഷിക്കുന്ന രണ്ടു സീറ്റിൻ്റെ കാര്യത്തിൽ ചർച്ച നടത്തി. ഘടകകക്ഷികളായ സി പി ഐ , കേരള കോൺഗ്രസ് (എം) എന്നിവർ ഒരു വിധത്തിലുള്ള ഒത്തു തീർപ്പിനും തയ്യാറല്ല എന്ന നിലപാടിലായിരുന്നു. തങ്ങൾക്ക് രാജ്യസഭാ സീറ്റ് കൂടിയേ തീരു എന്നവർ തീർത്തു പറഞ്ഞു. സി പി എം നു മാത്രമായി വേണമെങ്കിൽ ഒരു സ്ഥാനാർഥിയെ വിജയിപ്പിച്ചെടുക്കാം എന്നിരിക്കെ അവർ വിട്ടുവീഴ്ചയിൽ എത്തുകയായിരുന്നു. തങ്ങളുടെ സീറ്റ് സി പി എം ഘടകകക്ഷികൾക്ക് നൽകി പ്രതിസന്ധി രമ്യമായി പരിഹരിച്ചു.
സി പി ഐ നേതാവ് പി പി സുനീർ രാജ്യസഭയിലേക്ക് പോകും. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിയും രാജ്യ സഭയിലുണ്ടാകും. ഒരു സീറ്റിനായി മറ്റു പാർട്ടികളുടെ പിറകേ പോകേണ്ട ഗതികേടൊന്നും തങ്ങളുടെ ഘടകകക്ഷികൾക്കില്ലന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. ഘടക കക്ഷികളുടെ വികാരം തങ്ങൾ എല്ലാ കാലത്തും പരിഗണിക്കാറുണ്ടന്നും ഇ പി പറഞ്ഞു.