മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നടൻ മോഹൻലാലിന് ക്ഷണം. നരേന്ദ്ര മോദി നേരിട്ടാണ് മോഹൻലാലിനെ ക്ഷണിച്ചത്. എന്നാൽ പങ്കെടുക്കാൻ അസൗകര്യം ഉണ്ടെന്ന് മോഹൻലാൽ അറിയിച്ചു. വ്യക്തിപരമായ അസൗകര്യം കാരണം എത്താനാകില്ലെന്നാണ് മോഹൻലാൽ അറിയിച്ചത്.
അതേസമയം മോദി സർക്കാരിന്റെ മന്ത്രി സഭയിൽ സുരേഷ് ഗോപി ഉണ്ടാകുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. സിനിമകൾ ചെയ്യാൻ ഉണ്ടെന്നും കാബിനറ്റ് ചുമതലയേറ്റാൽ സിനിമ മുടങ്ങുമെന്നും സുരേഷ് ഗോപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. സുരേഷ് ഗോപി നിലവിൽ തിരുവനന്തപുരത്ത് തുടരുകയാണ്.