അടുത്ത അഞ്ചു ദിവസം കേരളത്തിൽ അതി തീവ്ര മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇന്ന് മൂന്നു ജില്ലകളിൽ ഓറഞ്ചും ഒമ്പത് ജില്ലകളിൽ മഞ്ഞ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. തെക്കൻ തമിഴ്നാട് തീരത്തും കേരള തീരത്തും കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ളതായും അറിയിപ്പുണ്ട്. ഈ മേഖലകളിൽ മത്സ്യ ബന്ധനം പാടില്ലെന്നും തീരദേശത്തു താമസിയ്ക്കുന്നവർ ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പുണ്ട്.