ഹജ്ജുമ്മമാർക്ക് മാത്രമായി വിമാനം

At Malayalam
0 Min Read

വിമാനത്തിൽ 289 വനിതാ തീർഥാടകർ

സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ നേതൃത്വത്തിൽ നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിൽ നിന്ന് 289 വനിതകൾ മാത്രമുള്ള വിമാനം ചൊവ്വാഴ്ച യാത്ര തിരിച്ചു. രാത്രി 8 -30ന് സൗദി എയർലൈൻസിൻ്റെ വിമാനത്തിലാണ് ഹജ്ജുമ്മമാർ ( വനിതകൾ ) യാത്ര തിരിച്ചത്.

നേരത്തെ ഹജ്ജ് ക്യാമ്പിലെത്തിയ ഇവരെ പ്രത്യേക ബസ്സിൽ വിമാനത്താവളത്തിൽ എത്തിച്ചു. ഇന്ന് (മെയ് 29) ഉച്ചക്ക് 12.10 നുള്ള സൗദി എയർലൈൻസ് വിമാനത്തിൽ 289 വനിതാ തീർത്ഥാടകർ കൂടി ഹജ്ജ് അനുഷ്ടിക്കാനായി പുറപ്പെടും.

- Advertisement -
Share This Article
Leave a comment