കെ എസ് ആർ ടി സി യിൽ യാത്ര ചെയ്ത യുവതിയ്ക്കു നേരേ അതിക്രമം നടത്തിയ ആളെ പൊലിസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിലാണ് സംഭവം. യുവതിയുടെ പരാതിയെ തുടർന്ന് ചാവടിക്കുന്നുമ്മൽ സ്വദേശിയായ 45 കാരനെയാണ് പൊലിസ് പിടികൂടി കോടതിയിലെത്തിച്ച് റിമാൻ്റു ചെയ്തത്.
രാത്രി 11 മണിയ്ക്കാണ് ഇയാൾ യുവതിക്കു നേരേ അതിക്രമത്തിനു ശ്രമിച്ചത്. യുവതി കുന്നമംഗലത്തു നിന്നു ബസിൽ കയറി സീറ്റിൽ ഇരുന്നാണ് യാത്ര ചെയ്തിരുന്നത്. അതേ സീറ്റിൽ ചാരി നിന്നാണ് ഇയാൾ അതിക്രമ ശ്രമം നടത്തിയതും. ഉടൻ തന്നെ യുവതി ഇയാളെ തടഞ്ഞുവച്ച് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.