ആലപ്പുഴ ചേർത്തലയിലെ ചില വീടുകളിൽ ഇന്നലെ അമിതമായ വൈദ്യുത പ്രവാഹമുണ്ടായി. വീടിൻ്റെ പുറത്തുനിന്ന യുവതിയ്ക്കാണ് ആദ്യം വൈദ്യുതാഘാതം ഏറ്റത്. പിന്നാലെ അടുക്കള ഭാഗത്തു നിന്ന ഒന്നര വയസുള്ള കുട്ടിക്കും ഷേക്കേറ്റു. ഗ്രില്ലിൽ പിടിച്ചു നിന്ന കുട്ടിയെ ഇവർ തട്ടിത്തെറിപ്പിച്ചതുകൊണ്ട് രക്ഷപ്പെട്ടു.
അമിത വൈദ്യുത പ്രവാഹത്തെ തുടർന്ന് വീടിനുള്ളിലെ ലൈറ്റുകളെല്ലാം പൊട്ടിത്തെറിച്ചു. ഷോക്കേറ്റ് കൈ പൊള്ളിയ കുട്ടിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അയൽപക്കത്തുള്ള ചില വീടുകളിലും ഇതേ പ്രശ്നം ഉണ്ടായതായി നാട്ടുകാർ പറയുന്നു. ഇതിനു പരിസരത്തായി 11 കെ വി സബ്സ്റ്റേഷൻ പ്രവർത്തിക്കുന്നുമുണ്ട്. ഇതു സംബന്ധിച്ച് അന്വേഷണം നടത്തുകയാണന്ന് കെ എസ് ഇ ബി പറയുന്നു. എന്നാൽ കെ എസ് ഇ ബി യിൽ സംഭവം വിളിച്ചറിയിച്ചിട്ട് ഒരു മണിക്കൂർ വൈകിയാണ് ജീവനക്കാർ എത്തിയതെന്ന് പരിക്കേറ്റ കുട്ടിയുടെ രക്ഷകർത്താക്കൾ പറയുന്നു.