5 മാസത്തിനുള്ളിൽ വർധിച്ച് എലിപ്പനി – ഡെങ്കിപ്പനി – മഞ്ഞപിത്ത മരണങ്ങൾ

At Malayalam
1 Min Read

സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 90 പേർ എലിപ്പനി ബാധിച്ച് മരിച്ചതായി കണക്കുകൾ. 48 പേരാകട്ടെ ഡെങ്കിപ്പനി ബാധിച്ചും മരിച്ചു. സമീപകാലത്തായി മഞ്ഞപിത്തം ബാധിച്ചു മരിക്കുന്നവരുടെ എണ്ണവും വർധിക്കുന്നത് ആശങ്കക്കിടയാക്കുന്നു. ഈ മാസം 20 നുള്ളിൽ 8 പേർ എലിപ്പനി മൂലവും 5 പേർ ഡെങ്കിപ്പനി ബാധിച്ചും മരിച്ചപ്പോൾ മഞ്ഞപ്പിത്തം മൂലം 15 പേർ മരിച്ചു. ഈ മാസം ഇതുവരെ 6 പേരാണ് ഹെപ്പറ്റൈറ്റിസ് എ മൂലം മരണത്തിനു കീഴടങ്ങിയത്.സംസ്ഥാനത്ത് വേനൽ മഴ തുടങ്ങിയതിനു പിന്നാലെ പകർച്ചപ്പനിയും വർധിക്കുകയാണ്.

കൂടാതെ എലിപ്പനി ,ഡെങ്കിപ്പനി തുടങ്ങിയവയുമുണ്ട്. അതിനിടയിലാണ് മഞ്ഞപിത്ത ബാധയും കാണുന്നത്. മഴക്കാലം കൂടി തുടങ്ങിയതിനാൽ ജലജന്യ രോഗങ്ങളെ കരുതിയിരിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. മലിന ജലവുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കണം. തിളപ്പിച്ചാറിയ ശുദ്ധ ജലം മാത്രമേ കുടിക്കാവു. പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ തുടങ്ങിയവർ കൂടുതൽ മുൻ കരുതലുകൾ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

Share This Article
Leave a comment